കാപ്പ ലംഘനം; പ്രതി അറസ്റ്റിൽ

arrest handcuff
വെബ് ഡെസ്ക്

Published on Jun 30, 2025, 08:32 PM | 1 min read

തൃക്കാക്കര : കാപ്പാ നിയമപ്രകാരം നാടു കടത്തിയ കുപ്രസിദ്ധ ഗുണ്ട നിയമം ലംഘിച്ച് വീണ്ടും ജില്ലയിൽ പ്രവേശിച്ചതിന് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.കാക്കനാട് എൻ ജി ഒ കോട്ടേഴ്സ് ചാത്തൻവേലിമുഗൾ വീട്ടിൽ സി എസ് ഷാജിയാണ് കാപ്പ ഉത്തരവ് ലംഘിച്ച് പ്രവേശിച്ചതിന് അറസ്റ്റിലായത് .


എൻജിഒ കോട്ടേഴ്സ് പ്രദേശത്ത് കാപ്പ പ്രതി കറങ്ങി നടക്കുന്നതായി രഹസ്യ അന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് അറസ്റ്റ് . കൊച്ചി സിറ്റി പരിധിയിലെ തൃക്കാക്കര, എറണാകുളം സെൻട്രൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.





deshabhimani section

Related News

View More
0 comments
Sort by

Home