കാപ്പാ കേസ് പ്രതി വെടിയുണ്ടകളുമായി പിടിയിൽ

പീരുമേട് : കാപ്പാ കേസ് പ്രതിയും കൂട്ടാളികളും വെടിയുണ്ടകളുമായി പീരുമേട്ടിൽ അറസ്റ്റിൽ. കാപ്പാ കേസിൽ കൊല്ലം ജില്ലയിൽനിന്ന് പുറത്താക്കിയ പുനലൂർ സ്വദേശി ജയിൻ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. പീരുമേട് കോടതി പ്രതികളെ റിമാൻഡ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജയിൻ പീരുമേട്ടിൽ കെടിഡിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഗസ്റ്റ് ഹൗസിൽ രഹസ്യമായി താമസിക്കുകയായിരുന്നു.
ഗസ്റ്റ് ഹൗസിന്റെ കെയർ ടേക്കർ പുനലൂർ മണിയാർ സ്വദേശി രതീഷാണ് താമസിക്കാൻ സൗകര്യം ഒരുക്കിയത്. ജയിന്റെ സുഹൃത്ത് രഞ്ജിത് എന്നയാളും അറസ്റ്റിലായി. ഇവർ ഗസ്റ്റ് ഹൗസിൽ രഹസ്യമായി താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെയും പീരുമേട് പൊലീസിന്റെയും പ്രത്യേക സംഘം ഗസ്റ്റ് ഹൗസിൽ പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. നാടൻ തോക്കിൽ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകളും ഇവരിൽനിന്ന് പൊലീസ് കണ്ടെത്തി.









0 comments