കഞ്ചിക്കോട് ബ്രൂവറി ; ബിജെപി സമരം നാടിനെതിരെന്ന് ദേശീയസമിതി അംഗം

പാലക്കാട്
കഞ്ചിക്കോട്ട് സ്ഥാപിക്കാൻ പോകുന്ന എഥനോൾ പ്ലാന്റിനെതിരായ ബിജെപി സമരത്തിനുപിന്നിൽ നിഗൂഢതാൽപ്പര്യമാണെന്ന് ദേശീയസമിതി അംഗം എൻ ശിവരാജൻ. കർണാടകത്തിലെ സ്‌പിരിറ്റ് ലോബിക്കുവേണ്ടി സമരംചെയ്യുന്ന കോൺഗ്രസിനെ സഹായിക്കുന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്നും ജില്ലയിലെ മുതിർന്ന ബിജെപി നേതാവുകൂടിയായ ശിവരാജൻ പറഞ്ഞു. വികസനത്തോട് മുഖം തിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘‘എല്ലാവർക്കും ജോലി നൽകാൻ സർക്കാരിനാവില്ല. ഇപ്പോഴത്തെ സമരം കഞ്ചിക്കോട് വ്യവസായ ഇടനാഴിയുടെ ഭാഗമായി വരാൻ പോകുന്ന സ്‌മാർട്ട് സിറ്റിയെ ബാധിക്കും. പുതിയ സ്ഥാപനങ്ങൾക്കും വികസനത്തിനും തടസ്സമുണ്ടാക്കരുത്. കഞ്ചിക്കോട്ട് ബ്രൂവറി സ്ഥാപിക്കാൻ സ്ഥലം വാങ്ങാൻ ഇടനിലനിന്ന കോൺഗ്രസ് നേതാവിനെ പുറത്താക്കാത്തത് എന്തുകൊണ്ടാണ്.
രണ്ടായിരത്തോളംപേർക്ക് ജോലികിട്ടുന്ന സ്ഥാപനമാണ് വരാൻപോകുന്നത്. കോൺഗ്രസിന് ഈ നാട്ടിൽ ഒരു വികസനവും വരരുത് എന്ന നിലപാടാണ്’’ –- ശിവരാജൻ പറഞ്ഞു.









0 comments