കല്യാണിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; കണ്ണീരടക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം പൂർത്തിയായി. മൃതദേഹം അച്ഛന്റെ വീട്ടിലേക്കെത്തിച്ചു. കളമശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടന്നത്. തുടർന്ന് അച്ഛൻ സുഭാഷിന്റെ മറ്റക്കുഴിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോവുകയായിരുന്നു.വീട്ടിൽ പൊതുദർശനമുണ്ടാകും.
ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് പോസ്റ്റ്പോർട്ടം പൂർത്തിയായത്. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി
പേർ കല്യാണിയെ അവസാനമായി കാണാൻ വീട്ടിൽ കാത്തുനിന്നിരുന്നു. കുഞ്ഞിനെ ജീവനോടെ ലഭിക്കണമെന്നാഗ്രഹിച്ച് ഇന്നലെ രാത്രി നാട്ടുകാരും പൊലീസുമെല്ലാം തുടർച്ചയായി തെരച്ചിൽ നടത്തിയിരുന്നു. കനത്ത മഴയെപോലും വകവയ്ക്കാതെയായിരുന്നു കുഞ്ഞുജീവന് വേണ്ടി എല്ലാവരും ഒന്നായി തെരച്ചിൽ നടത്തിയത്.
എന്നാൽ പുലർച്ചെയോടെ കുഞ്ഞ് മരിച്ച വാർത്തയായിരുന്നു കേരളം വേദനയോടെ കേട്ടത്. അമ്മയുടെ കെെ പിടിച്ച് ഇന്നലെ വീട്ടിൽനിന്നിറങ്ങിയ കല്യാണിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ കണ്ടുനിന്നവർക്കും സങ്കമടക്കാനായില്ല









0 comments