കൊല്ലപ്പെട്ട നാലുവയസ്സുകാരി 
പീഡനത്തിന്‌ ഇരയായത്‌ ഒന്നരവർഷം ; പിതൃസഹോദരൻ അറസ്റ്റിൽ

kalyani murder
വെബ് ഡെസ്ക്

Published on May 23, 2025, 01:20 AM | 1 min read


പുത്തൻകുരിശ്

അമ്മ പുഴയിലെറിഞ്ഞ് കാെലപ്പെടുത്തിയ നാലുവയസ്സുകാരി കൊല്ലപ്പെട്ട ദിവസം രാവിലെയും പീഡനത്തിന്‌ ഇരയായി. കുട്ടിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പിതൃസഹോദരനെ വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ ഇക്കാര്യം വ്യക്തമായത്‌. പുത്തൻകുരിശ്‌ പൊലീസ്‌ ബുധനാഴ്‌ച കസ്റ്റഡിയിലെടുത്ത ഇയാളെ വ്യാഴാഴ്‌ച അറസ്റ്റ്‌ ചെയ്‌തു. കുട്ടിയുടെ അച്ഛന്റെ ഏറ്റവും ഇളയസഹോദരനാണ്‌ പ്രതി. ഇയാൾ ഐഎൻടിയുസി അംഗമാണ്‌.


പീഡനത്തിന്‌ ഇരയായെന്ന്‌ കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെയാണ്‌ പിതൃസഹോദരനെ കസ്റ്റഡിയിലെടുത്തത്‌. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു. കുട്ടി കൊല്ലപ്പെട്ട ദിവസം രാവിലെയും ഇയാൾ പീഡിപ്പിച്ചു. കുട്ടിക്ക്‌ രണ്ടരവയസ്സുള്ളപ്പോൾ പീഡനം ആരംഭിച്ചിരുന്നു. അടുപ്പം മുതലെടുത്ത്‌ കുട്ടിയെ തറവാട്ടുവീട്ടിൽ എത്തിച്ചാണ്‌ ക്രൂരതയ്‌ക്ക്‌ ഇരയാക്കിയിരുന്നത്‌. കൊല്ലപ്പെടുന്നതിന്റെ തലേദിവസം കുട്ടി ഇയാൾക്കൊപ്പമാണ്‌ ഉറങ്ങിയത്‌. മൃതദേഹപരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ആന്തരികമുറിവുള്ളത്‌ ഫോറൻസിക്‌ സർജൻ കണ്ടെത്തിയിരുന്നു. നിരവധിതവണ പീഡനത്തിന്‌ ഇരയായെന്ന്‌ വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചു. ഇതോടെ കുട്ടിയുമായി അടുപ്പം പുലർത്തിയിരുന്നവരെ അന്വേഷകസംഘം കസ്റ്റഡിയിൽ ചോദ്യംചെയ്‌താണ്‌ പ്രതിയിലേക്ക്‌ എത്തിയത്‌. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും.


കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മയെ അഞ്ചുദിവസത്തേക്ക്‌ പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങി. ഇവരെ വിശദമായി ചോദ്യംചെയ്യാൻ ആരംഭിച്ചു. കുട്ടി പീഡനത്തിന്‌ ഇരയായ വിവരം അമ്മയുൾപ്പെടെ മറ്റാർക്കെങ്കിലും അറിയാമായിരുന്നോ എന്ന്‌ അന്വേഷിക്കുകയാണ്‌. കുട്ടിയുടെ അച്ഛനെയും ചോദ്യംചെയ്യും. അമ്മയുമായി വെള്ളിയാഴ്‌ച തെളിവെടുക്കും. തിങ്കൾ രാത്രിയാണ്‌ മൂഴിക്കുളം പാലത്തിനു മുകളിൽനിന്ന്‌ കുട്ടിയെ ചാലക്കുടിപ്പുഴയിലേക്ക്‌ എറിഞ്ഞ്‌ കൊലപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home