നമ്മുടെ കുട്ടികൾ ഇവിടെ പഠിക്കും, തൊഴിലെടുക്കും; കളമശ്ശേരി 100 കോടി രൂപയുടെ സ്കിൽ ഡെവലപ്മെൻ്റ്

കൊച്ചി: കളമശ്ശേരിയിൽ ഉയരാൻ പോകുന്ന സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്വപ്ന പദ്ധതികളിലൊന്നാണെന്ന് മന്ത്രി പി രാജീവ്. 100 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി പൂർത്തിയാവുന്നതോടെ നമ്മുടെ കുട്ടികൾ ഇവിടെ പഠിക്കുകയും തൊഴിലെടുക്കുകയും ചെയ്യുമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ബിപിസിഎൽ കൊച്ചി റിഫൈനറി കളമശേരിയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനായി ധാരണപത്രം കഴിഞ്ഞ ദിവസമാണ് ഒപ്പുവെച്ചത് ഒപ്പുവച്ചത്. കളമശേരി കണ്ടെയ്നർ റോഡിനുസമീപം ടിസിസിയുടെ ഭൂമിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക.നാല് ഏക്കർ ക്യാമ്പസിൽ 1,10,000 ചതുരശ്രയടി വിസ്തൃതിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉയരുക. വിദ്യാർഥികളുടെ താമസം, ഭക്ഷണം, യൂണിഫോം എന്നിവയ്ക്കായി 10 കോടിവീതം വർഷം ചെലവഴിക്കും.
അഡ്വാൻസ്ഡ് വെൽഡിങ് വിത്ത് റോബോട്ടിക്സ്, പ്രിസിഷൻ മാനുഫാക്ചറിങ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഇലക്‌ട്രിക് ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ട്രാൻസ്പോർട്ടേഷൻ, വാട്ടർ മാനേജ്മെന്റ് ആൻഡ് മോഡേൺ പ്ലംബിങ്, അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റ് മാനേജ്മെന്റ്, മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്, സ്മാർട്ട് മാനുഫാക്ചറിങ് തുടങ്ങിയ കോഴ്സുകൾ ആരംഭിക്കും. മൂന്നുമുതൽ ആറുമാസം വരെയുള്ള കോഴ്സുകളുണ്ടാകും. ഓരോവർഷവും 1600 വിദ്യാർഥികൾക്ക് പ്രവേശനം നേടാം. നൈപുണി വികസന രംഗത്തുള്ള അസാപ്, എൻടിടിഎഫ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.









0 comments