കാക്കനാട് കൂട്ട ആത്മഹത്യ : കസ്റ്റംസ് കമ്മീഷണറുടെ ക്വാർട്ടേഴ്സിൽ പൊലീസ് തെളിവെടുപ്പ് നടത്തി

kakkanad suicide
വെബ് ഡെസ്ക്

Published on Feb 23, 2025, 08:18 PM | 2 min read

തൃക്കാക്കര : കൊച്ചി സെൻട്രൽ ജി എസ് ടി ആൻ്റ് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷും മാതാവും സഹോദരിയും കൂട്ട ആത്മഹത്യ ചെയ്ത കാക്കനാട് ടി വി സെൻ്റർ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ ദുബായിൽ നിന്നെത്തിയ ഇളയ സഹോദരിക്കൊപ്പം തൃക്കാക്കര പൊലീസ് തെളിവെടുപ്പ് നടത്തി.


കമ്മീഷണറും കുടുംബവും 8 മാസങ്ങൾക്ക് മുമ്പാണ് കാക്കനാട് കോട്ടോഴ്സിൽ താമസം തുടങ്ങിയത്. സഹോദരി പ്രിയ വിജയ് അമ്മയേയും സഹോദരങ്ങളെയും അവസാനമായി കണ്ടത് 2018 ജാർഖണ്ഡിൽ വെച്ചാണ്. കഴിഞ്ഞ ജനുവരി അവസാനം അമ്മ പ്രിയക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. ഇവർ തമ്മിൽ പിന്നീട് കാര്യമായ ബന്ധം വച്ചുപുലർത്തിരുന്നില്ല.

മനീഷിൻ്റെയും മാതാവിൻ്റയും സഹോദരിയുടേയും മൃതദേഹം കണ്ടെത്തിയ കിടപ്പുമുറികൾ പ്രിയ വിജയ് ക്കൊപ്പം പൊലീസ് വീണ്ടും പരിശോധിച്ചു. കൂടുതലായി ഒന്നും കണ്ടെത്താനായില്ല. അമ്മ ശകുന്തളയും സഹോദരി ശാലിനിയും താമസിച്ചിരുന്ന മുറിയിൽ പൂട്ടിയ നിലയിലുണ്ടായിരുന്ന ലോക്കർ പൊലീസ് പൊളിച്ചു പരിശോധന നടത്തിയെങ്കിലും ലോക്കർ ശൂന്യമായിരുന്നു.


കോർട്ടേഴ്സിൻ്റെ പിന്നിൽ മരത്തിന് ചുവട്ടിൽ ഫയലുകൾ കൂട്ടിയിട്ട് കത്തിച്ചതിൻ്റ നിലയിലുള്ള ചാരം കൂടി കിടക്കുന്നതിടത്തും പോലീസ് പരിശോധന നടത്തി. അടുക്കളയിലെ ഗ്യാസ് അടുപ്പിലും ഫലയലുകൾ കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടത്തിയിരുന്നു.

അഞ്ച് കിടപ്പുമുറികൾ ഉള്ള കോട്ടേഴ്സിൽ മുറികളെല്ലാം അലങ്കോലമായി കിടക്കുകയായിരുന്നു.


ഒരു കിടപ്പു മുറിയിയുടെ ഒരു ഭാഗത്ത് വിവിധ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ഇവിടെ സെൻട്രൽ എക്സൈസ് വകുപ്പിന്റെ വിവിധ ഫയലുകളും സൂക്ഷിച്ചിട്ടുണ്ട്. ഈ മുറിയുടെ മറ്റൊരു ഭാഗം പൂജാമുറിയാക്കി മാറ്റിയിരിക്കുകയായിരുന്നു. മറ്റൊരു കിടപ്പു മുറിയിലും നിരവധി സാധനങ്ങൾ കൂട്ടിയിട്ട നിലയിലായിരുന്നു.


രണ്ട് കിടപ്പുമുറികളിൽ ഒന്നിൽ മനീഷും മറ്റൊന്നിൽ അമ്മയും സഹോദരിയും താമസിച്ചിരുന്നതായി കരുതുന്നു. ഈ മുറികളിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടത്തിയത്.


തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് കോട്ടേഴ്സിൽ നിന്നും ലഭിച്ച ആഭരണങ്ങളും ജാർഖണ്ഡിലെ വസ്തുക്കളുടെ ആധാരവും മറ്റും സഹോദരിക്ക് പൊലീസ് കൈമാറി.കോട്ടേഴ്സ് സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്റിനും കൈമാറി. മനീഷും സഹോദരി ശാലിനിയും അമ്മ ശകുന്തളയും തൂങ്ങി മരിച്ചതാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.


അമ്മ ശകുന്തളയുടെ മരണത്തിന് നാല് മണിക്കൂർ കഴിഞ്ഞാണ് മനീഷും ശാലിനിയും മരിച്ചിരിക്കുന്നതെന്നുമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്.

അമ്മ ശകുന്തളയുടെ മൃതദ്ദേഹം കട്ടിലിൽ പുതപ്പിട്ട് മൂടി പൂക്കൾ കൊണ്ട് അലങ്കരിച്ച നിലയിലായിരുന്നതിലെ ദുരൂഹത നീക്കാനുള്ള തെളിവുകൾ തേടിയാണ് പൊലീസ് പരിശോധന നടത്തിയത്





deshabhimani section

Related News

View More
0 comments
Sort by

Home