അപവാദ പ്രചാരണത്തിന് പിന്നിൽ ആസൂത്രിതനീക്കം; ഗൂഢാലോചനയുടെ കേന്ദ്രം പറവൂർ: കെ എൻ ഉണ്ണികൃഷ്ണൻ

കെ എൻ ഉണ്ണികൃഷ്ണൻ | File Photo
കൊച്ചി: സോഷ്യൽമീഡിയയിൽ തനിക്കെതിരെ കോൺഗ്രസ് നടത്തിയ അപവാദ പ്രചാരണത്തിന് പിന്നിൽ ആസൂത്രിത നീക്കം നടന്നെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. ഗൂഢാലോചന നടന്നത് പറവൂർ കേന്ദ്രീകരിച്ചാണ്. കേസിൽ കൂടുതൽ പ്രതികൾ വന്നേക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൈബർ ആക്രമണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം. തനിക്ക് പിന്തുണ നൽകിയ നിരവധി കോൺഗ്രസ് നേതാക്കളുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമായി നടക്കുകയാണ്. അന്വേഷക സംഘത്തിന് മുന്നിൽ മൊഴി നൽകിയിരുന്നു. ചിലർക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അധിക്ഷേപകരമായ പോസ്റ്റുകൾ ഷെയർ ചെയ്തവരെ ഉൾപ്പെടെ കണ്ടെത്തുമെന്നും
കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.









0 comments