സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിനുള്ള 
തിരിച്ചടി : കെ എൻ ബാലഗോപാൽ

k n balagopal
വെബ് ഡെസ്ക്

Published on Apr 09, 2025, 02:13 AM | 1 min read


തിരുവനന്തപുരം : ഗവർണർമാരെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കുമേൽ കേന്ദ്രംനടത്തുന്ന കടന്നുകയറ്റത്തിനെതിരായ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഭരണഘടനയുടെ ശക്തിയും ചൈതന്യവും ഉയർത്തിപ്പിടിക്കുന്ന വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്‌. കേരള സർക്കാരും എൽഡിഎഫും വർഷങ്ങളായി സ്വീകരിച്ച നിലപാടുകൾ ശരിയാണെനും വിധിയിലൂടെ തെളിയുന്നു.


സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഗവർണർ പ്രവർത്തിക്കേണ്ടതെന്നും നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവയ്‌ക്കാൻ അധികാരമില്ലെന്നും വിധിയിൽ പറയുന്നു. ബില്ലുകളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ഭരണഘടന വീറ്റോ അധികാരം നൽകുന്നില്ലെന്നുമുള്ള വിധി ചരിത്രപരമാണെന്നും കെ എൻ ബാലഗോപാൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home