ഭീകരവാദത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം: കെ കെ ശൈലജ

കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ വീട്ടിലെത്തിയ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, രാമചന്ദ്രന്റെ ഭാര്യ ഷീലയെയും മകൾ ആരതിയെയും ആശ്വസിപ്പിക്കുന്നു
കൊച്ചി : കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ വസതി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഭീകരവാദത്തെ ജാതി, മത വേർതിരിവുകളില്ലാതെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. നാട് ചേരിതിരിഞ്ഞുപോകുമായിരുന്ന സന്ദർഭത്തിൽ രാമചന്ദ്രന്റെ മകൾ ആരതി നടത്തിയ പ്രതികരണം മാതൃകാപരമായിരുന്നു. കുടുംബത്തിന്റെ ദുഃഖം നാടിന്റേതാണെന്നും കെ കെ ശൈലജ പറഞ്ഞു.









0 comments