കെ ജയകുമാറിനെ ആദരിച്ചു

തിരുവനന്തപുരം: കേരള ബാങ്ക് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേ ന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ ജയകുമാറിനെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, സിഇഒ ജോർട്ടി എം ചാക്കോ, ഭരണസമിതിയംഗം ഹരിശങ്കർ, ഭരണസമിതിയംഗങ്ങളായപി ഗഗാറിൻ, സാബുഎബ്രഹാം, രമേശ് ബാബു, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ ആർ രാജേഷ്, ക്ലബ് കൺവീനർ ഷാഹിനാദ് പുല്ലമ്പാറ, ട്രഷറർ പ്രതീഷ് വാമൻ എന്നിവർ സംസാരിച്ചു.









0 comments