ഒളിഞ്ഞിരുന്ന് മാലിന്യം എറിയുന്നവരെ വൃത്തിയാക്കാനാവില്ല; പരാതിയുമായി മുന്നോട്ടുപോയതിന്റെ ഫലമുണ്ടായി: കെ ജെ ഷൈൻ

കെ ജെ ഷൈൻ.
കൊച്ചി: സൈബർ അധിക്ഷേപത്തിൽ പരാതിയുമായി മുന്നോട്ടുപോയതിന്റെ ഫലമുണ്ടായെന്ന് സിപിഐ എം നേതാവ് കെ ജെ ഷൈൻ. കേരള പൊലീസിന് ബിഗ് സല്യൂട്ട്. സർക്കാർ എല്ലാ സഹായവും ചെയ്തു. ഒളിഞ്ഞിരുന്ന് മാലിന്യം എറിയുന്ന എല്ലാവരെയും വൃത്തിയാക്കാനാവില്ല. പക്ഷേ മാലിന്യത്തെ നിർമാർജ്ജനം ചെയ്യാനുള്ള പൗരന്റെ ഉത്തരവാദിത്തമാണ് താൻ ചെയ്തത്. എല്ലാവരുടെയും പിന്തുണ ലഭിച്ചു. സർക്കാരിൽ ഉറച്ച വിശ്വാസമുണ്ട്. തുടർ നടപടികളുമായി മുന്നോട്ടുപോകും- ഷൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തിയതിന് യു ട്യൂബർ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷൈനിനെതിരെ അധിക്ഷേപകരമായി ചെയ്ത പുതിയ വീഡിയോയുടെ പേരിലാണ് അറസ്റ്റ്. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്.









0 comments