യുവ അഭിഭാഷകയ്ക്ക് ക്രൂരമർദ്ദനം: പ്രതി ബെയ്ലിൻ ദാസ് പിടിയിൽ

beylin
വെബ് ഡെസ്ക്

Published on May 15, 2025, 07:16 PM | 1 min read

തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ അഭിഭാഷകൻ ബെയ്ലിൻ ദാസ് പിടിയിൽ. ഒളിവിലിരിക്കെയാണ് ബെയ്ലിൻ പൊലീസ് പിടിയിലാകുന്നത്. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ബെയ്ലിനെതിരെ കേസെടുത്തിരുന്നു. മൊബെെൽ ഫോൺ അടക്കം കേന്ദ്രീകരിച്ച് നേരത്തെ പൊലീസ് അന്വേഷണവും നടന്നിരുന്നു.തുടർന്നാണിപ്പോൾ പിടിയിലാകുന്നത്

അതിക്രൂര മർദ്ദനമായിരുന്നു അഭിഭാഷക കെ വി ശ്യാമിലിക്ക് ഏൽക്കേണ്ടി വന്നത്. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ സംഭവ ദിവസം രാവിലെ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സീനിയർ അഭിഭാഷകൻ ബെയ്ലിൻ മർദ്ദിച്ചത്. കണ്ടുനിന്ന ആരും എതിർത്തില്ലെന്നും യുവതി പറഞ്ഞു.


ഉച്ചക്ക് 12.30 ഓടെയായിരുന്നു മർദ്ദനം. കഴിഞ്ഞ വ്യാഴാഴ്ച ഓഫീസിൽ വരണ്ട എന്ന് ശ്യാമിലിയോട് അഭിഭാഷകൻ പറഞ്ഞിരുന്നു. പിന്നീട് വെള്ളിയാഴ്ച വിളിച്ചു തിരികെ വന്ന് ജോലിയിൽ പ്രവേശിക്കണമെന്ന് പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനാലാണ് ശ്യാമിലിക്ക് മർദ്ദനമേൽക്കേണ്ടി വന്നത്. ബെയ്ലിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു

ഇനി വക്കീൽ കുപ്പായമണിഞ്ഞ്‌ ബെയ്‌ലിൻദാസ്‌ കോടതിയിൽ കയറരുതെന്നാണ്‌ ആഗ്രഹമെന്നും നിയമപരമായി പോരാടുമെന്നും സംഭവത്തിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ ശ്യാമിലി പറഞ്ഞിരുന്നു. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെയാണ് നിയമം പഠിച്ചത്. അത്രയേറെ ഇഷ്‌ടപ്പെടുന്ന പ്രൊഫഷനാണ്‌. ഇദ്ദേഹത്തിന്‌ കീഴിൽ മൂന്നു വർഷംമുമ്പാണ്‌ പ്രാക്‌ടീസ്‌ ആരംഭിച്ചത്‌.


തിക്താനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. പല സന്ദർഭങ്ങളിലും വേദന തോന്നിയിട്ടുണ്ട്‌. ജഡ്‌ജിമാർക്കും ക്ലർക്കിനും മറ്റ്‌ ജീവനക്കാർക്കുമെല്ലാം എന്നെ അറിയാം.നന്നായി പണിയെടുക്കുന്ന ആളുമാണ്‌. മൂന്നു വർഷംമുമ്പ്‌ ഇദ്ദേഹത്തിന്റെ ഓഫീസിൽനിന്ന്‌ പോയി മൂന്നാഴ്‌ചയ്ക്കുമുമ്പ്‌ തിരികെ ജോലിയിൽ പ്രവേശിച്ച ജീവനക്കാരി മെനഞ്ഞ കള്ളക്കഥയുടെ വസ്‌തുത തന്നോടോ ഒപ്പമുള്ള സഹപ്രവർത്തകരോടോ അന്വേഷിക്കാതെയാണ്‌ പ്രകോപിതനായി മർദിച്ചതെന്നും ശ്യാമിലെ മാധ്യമങ്ങളോട് വിശദീകരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Home