ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷ മാർച്ച് 25ന്

പുത്തൻകുരിശ് : യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപോലീത്തയും കാതോലിക്കോസ് അസിസ്റ്റന്റുമായ ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷ മാർച്ച് 25ന് നടക്കും. ലബനനിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ കുർബാന മധ്യേയാണ് ചടങ്ങുകൾ നടക്കുക. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യകാർമികത്വം വഹിക്കും.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിൽനിന്നും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിൽനിന്നും മെത്രാപോലീത്തമാരും സഭാ ഭാരവാഹികളും വിശ്വാസികളും ശുശ്രൂഷകളിൽ സംബന്ധിക്കും. മാർച്ച് 26ന് പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് ചേരും.









0 comments