അഭിപ്രായം പറയുന്നത് മന്ത്രിക്കെതിരെയാണെന്ന് വ്യാഖ്യാനിക്കണ്ട: ജോസ് കെ മാണി

കോട്ടയം
പൊതുവിഷയം സംബന്ധിച്ച് അഭിപ്രായം പറയുന്നതിനെ മന്ത്രിക്കെതിരായ പ്രസ്‌താവനയായി വ്യാഖ്യാനിക്കേണ്ടെന്ന് മാധ്യമങ്ങളോട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. വന്യജീവി ആക്രമണം, തെരുവുനായ ആക്രമണം എന്നതെല്ലാം പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ്. ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും എല്ലാ വിഷയത്തിലും നടക്കുമെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബഫർ സോൺ വിഷയത്തിൽ ഗ്രൗണ്ട് ലെവൽ വിവരശേഖരണം നടത്തണമെന്ന് കേരള കോൺഗ്രസ് എം പറഞ്ഞു. അതൊരു വകുപ്പിനെതിരെയാകുന്നത് എങ്ങനെ? ഭരണകക്ഷിയുടെ പോഷകസംഘടന പൊലീസ് സ്‌റ്റേഷനു മുന്നിൽ ധർണ നടത്തിയാൽ അത് ആഭ്യന്തരവകുപ്പിനും മന്ത്രിക്കും എതിരെയാകുമോ?
ഒരുവർഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ഓരോദിവസവും മാധ്യമങ്ങൾ കൊടുക്കുന്ന സ്‌റ്റോറികൾക്ക് മറുപടി പറയേണ്ടതില്ല. യുഡിഎഫിന്റെ ക്ഷണം സംബന്ധിച്ച് മറുപടി നേരത്തേ മറുപടി പറഞ്ഞിട്ടുണ്ട്. കേന്ദ്ര വന്യജീവി സംരക്ഷണനിയമം മാറ്റിയേ തീരൂ എന്നും ജോസ് കെ മാണി പറഞ്ഞു.









0 comments