മുന്നണിമാറ്റം തള്ളി കേരള കോൺഗ്രസ് എം
വെള്ളം തിളപ്പിക്കുന്നവർ അത് വാങ്ങിവച്ചേക്കൂ : ജോസ് കെ മാണി

കോട്ടയം
മുന്നണിമാറ്റം സംബന്ധിച്ച വ്യാജവാർത്തകളെ കേരള കോൺഗ്രസ് എം പൂർണമായി തള്ളുന്നതായി ചെയർമാൻ ജോസ് കെ മാണി എംപി. കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കിൽ, അവരത് വാങ്ങിവയ്ക്കുന്നതാണ് ഉചിതമെന്നും ജോസ് കെ മാണി ഫേസ്‌ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ചിത്രത്തിന്റെ കൂടെയാണ് കുറിപ്പ് പങ്കുവച്ചത്.
ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരള കോൺഗ്രസ് എം മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്താനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്താനും നിരന്തരം പരിശ്രമിക്കുകയാണ്. നേതൃസ്ഥാനത്തിന്റെ പേരിൽ കലഹിക്കുന്ന യുഡിഎഫിനെ രക്ഷിക്കാൻ ചില കേന്ദ്രങ്ങൾ തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്.
മലയോരമേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കേരള കോൺഗ്രസ് എം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരത്തിനായി കേരളത്തിലെ സർക്കാരിനൊപ്പം പ്രതിപക്ഷവും കേന്ദ്രസർക്കാർ നിലപാടിനെതിരെ ശബ്ദമുയർത്തുകയാണ് വേണ്ടതെന്നും ഫേസ്‌ബുക്കിൽ കുറിച്ചു.









0 comments