print edition ജോളി മധുവിന്റെ മരണം ; ആരോപണവിധേയരെ 
വഴിവിട്ട്‌ സഹായിച്ച്‌ കയർ ബോർഡ്‌

jolly madhu coir board

ജോളി മധു

avatar
ആർ ഹേമലത

Published on Nov 03, 2025, 03:36 AM | 1 min read


കൊച്ചി

കയർ ബോർഡിൽ ഉന്നത ഉദ്യോഗസ്ഥരുടെ തൊഴിൽപീഡനത്തിന്‌ ഇരയായി ജോളി മധു മരിച്ച കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‌ കോടികളുടെ പ്രൊജക്ടിന്റെ ചുമതലയും ഇദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക്‌ സ്ഥാനക്കയറ്റത്തോടെ ജോളിയുടെ തസ്‌തികയിൽ നിയമനവും നൽകിയതായി ആരോപണം. ജോളിയുടെ മരണത്തെ തുടർന്ന്‌ ആലപ്പുഴ കലവൂരിലേക്ക്‌ സ്ഥലംമാറ്റിയിരുന്ന അക്ക‍ൗണ്ട്‌സ്‌ മാനേജർ എച്ച്‌ പ്രസാദ്‌കുമാറിനും ഭാര്യയും കൊച്ചി ഓഫീസിലെ അസിസ്‌റ്റന്റുമായിരുന്ന ഇ ആർ രേഖയ്‌ക്കുമാണ്‌ കയർ ബോർഡിന്റെ വഴിവിട്ട പ്രീണനം.


തലച്ചോറിൽ രക്തസ്രാവമുണ്ടായി ചികിത്സയിലിരിക്കെ കഴിഞ്ഞ ഫെബ്രുവരി 10നാണ്‌ ജോളി മധു മരിച്ചത്‌. അഴിമതിക്ക്‌ കൂട്ടുനിൽക്കാത്തതിന്റെ പേരിൽ ശന്പളം പിടിച്ചുവയ്‌ക്കലും സ്ഥലംമാറ്റവും അടക്കം കടുത്ത മാനസികപീഡനത്തിന്‌ ജോളി ഇരയായതായി കുടുംബം ആരോപിച്ചിരുന്നു. ക്യാൻസർ അതിജീവിതകൂടിയായിരുന്നു ജോളി. എച്ച്‌ പ്രസാദ്‌കുമാറിന്റെയും ഭാര്യ ഇ ആർ രേഖയുടെയും അനധികൃത നിയമനവുമായി ബന്ധപ്പെട്ട ഫയൽ മേൽനടപടികൾക്കായി ജോളി ഉന്നതാധികാരികൾക്ക്‌ കൈമാറിയിരുന്നു. ഇതിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ, അനധികൃത നിയമനം നടത്തിയ മുതിർന്ന ഉദ്യോഗസ്ഥൻ വി പി ഗോപാലകൃഷ്ണനെ 2021ൽ ആന്ധ്രയിലേക്ക്‌ സ്ഥലംമാറ്റിയിരുന്നു. ജോളിയാണ്‌ ഫയൽ കൈകാര്യം ചെയ്‌തതെന്ന്‌ മനസ്സിലാക്കി പ്രസാദ്‌കുമാറും ഗോപാലകൃഷ്‌നും ചേർന്നുനടത്തിയ പകപോക്കലായിരുന്നു ജോളിയുടെ സ്ഥലമാറ്റം.


ജോളിയുടെ മരണശേഷം കയർ ബോർഡ്‌ മൂന്നംഗ അന്വേഷണസമിതിയെ നിയമിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട്‌ പുറത്തുവിടാതെയും ഉത്തരവിൽ പണിഷ്‌മെന്റ്‌ ട്രാൻസ്‌ഫർ എന്ന്‌ സൂചിപ്പിക്കാതെയും ആരോപണവിധേയനായ എച്ച്‌ പ്രസാദ്‌കുമാറിനെ കലവൂരിലേക്ക്‌ സ്ഥലംമാറ്റി. വിവാദം കെട്ടടങ്ങിയപ്പോൾ ചെയർമാൻ വിപുൽ ഗോയൽ, ഇദ്ദേഹത്തിന്‌ എറണാകുളത്തിന്‌ സ്ഥലംമാറ്റം നൽകി എല്ലാ സാമ്പത്തിക കമ്മിറ്റിയിലും ഉൾപ്പെടുത്തുകയായിരുന്നു. പ്രസാദ്‌കുമാറിന്റെ ഭാര്യ ഇ ആർ രേഖയ്‌ക്ക്‌ സ്ഥാനക്കയറ്റവും നൽകി. ജോളിയുടെ കുടുംബം പൊലീസിന്‌ നൽകിയ പരാതിയിലെ അന്വേഷണവും മൂന്നംഗസമിതിയുടെ അന്വേഷണവും അട്ടിമറിച്ചാണ്‌ പ്രസാദ്‌കുമാർ വഴിവിട്ട സ്ഥാനമാനങ്ങൾ കൈയാളുന്നതെന്നാണ്‌ ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Home