ദേശീയ ധനകാര്യ കോര്‍പറേഷനുകളില്‍നിന്നാണ് വായ്‌പ സ്വീകരിക്കുക ; ശുചീകരണത്തൊഴിലാളികൾക്ക് 75 കോടി രൂപയുടെ വായ്‌പ
print edition അരലക്ഷം വനിതകൾക്ക് തൊഴിലവസരം ; വനിതാ വികസന കോർപറേഷന് 300 കോടിയുടെ വായ്‌പ അനുമതി

file photo
തിരുവനന്തപുരം
വനിതകൾക്ക് സംരംഭങ്ങൾ തുടങ്ങാൻ സംസ്ഥാന വനിതാ വികസന കോർപറേഷൻ 300 കോടി രൂപ വായ്‌പ നൽകും. ഇൗ തുക ഉപയോഗിച്ച് അരലക്ഷം സ്‌ത്രീകൾക്ക് തൊഴിലവസരം സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. ഇതിനായി വനിതാ വികസന കോർപ്പറേഷന് സര്‍ക്കാര്‍ അധിക ഗ്യാരന്റി അനുവദിക്കാൻ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോർപറേഷൻ ദേശീയ ധനകാര്യ കോര്‍പറേഷനുകളില്‍നിന്നാണ് വായ്‌പ സ്വീകരിക്കുക.
2016വരെ 140 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി മാത്രമാണ് വനിത വികസന കോർപ്പറേഷന് ലഭിച്ചിരുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 1455.56 കോടി രൂപയുടെ അധിക ഗ്യാരന്റി അനുവദിച്ചു. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ (200 കോടി), ദേശീയ സഫായി കരംചാരീസ് ധനകാര്യ കോര്‍പറേഷന്‍ (100 കോടി) എന്നിവിടങ്ങളില്‍നിന്ന് വായ്‌പ സ്വീകരിക്കാനാണ് ഇപ്പോൾ ഗ്യാരന്റി നൽകിയിട്ടുള്ളത്. ഇതിലൂടെ ഇൗ വർഷം 375 കോടി രൂപയുടെ വായ്‌പ നൽകുകയാണ് ലക്ഷ്യം. ന്യൂനപക്ഷ വിഭാഗത്തിനാണ് 165 കോടി രൂപയുടെ വായ്‌പ. ഇതിലൂടെ 34,000 വനിതകള്‍ക്ക് തൊഴിലവസരം ലഭിക്കും. സഫായി കരംചാരീസ് വിഭാഗത്തില്‍പ്പെട്ട ശുചീകരണത്തൊഴിലാളികൾക്ക് 75 കോടിരൂപയുടെ വായ്‌പാവിതരണത്തിലൂടെ 12,000 തൊഴിലവസരം സൃഷ്‌ടിക്കാനാകും.
സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാൻ 2024-–25 സാമ്പത്തിക വര്‍ഷത്തില്‍ 31,795 വനിതകള്‍ക്ക് 334 കോടി രൂപ കോര്‍പറേഷന്‍ വിതരണം ചെയ്‌തിരുന്നു. സര്‍ക്കാർ ഗ്യാരന്റി പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വനിതകള്‍ക്ക് ഇതുവരെ 1,27,000 ഓളം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുമായി. ശുചീകരണ തൊഴിലാളികളായ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 35,000 വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാനും സാമ്പത്തിക സഹായം നല്‍കി.
ഇൗ സാമ്പത്തികവർഷം ഇതുവരെ 12,346 വനിതകള്‍ക്ക് 180 കോടി രൂപ വിതരണംചെയ്‌തു. നടപ്പ് സാമ്പത്തികവർഷം ലക്ഷത്തിലേറെ പേർക്ക് സ്വന്തമായി വരുമാനം കണ്ടെത്താൻ കോർപറേഷൻ വഴിയൊരുക്കിയിരുന്നു.









0 comments