എൻഡിഎഫിനെ പറഞ്ഞപ്പോൾ ദാവൂദിന്‌ പൊള്ളി; പിന്നാലെ പുതിയ കള്ളക്കഥയും

c dawood kannan

എൻ കണ്ണൻ (ഇടത്), സി ദാവൂദ് (വലത്)

avatar
സ്വന്തം ലേഖകൻ

Published on Jul 09, 2025, 04:29 PM | 3 min read

1996–-2001ൽ വണ്ടൂർ എംഎൽഎ ആയിരുന്ന എൻ കണ്ണൻ 1999 മാർച്ച്‌ 23ന്‌ മലപ്പുറം ജില്ലയിൽ വർധിച്ചു വരുന്ന ‘ന്യൂനപക്ഷ തീവ്രവാദ വർഗീയ പ്രവർത്തനങ്ങൾ’ എന്ന ടൈറ്റിലിൽ നിയമസഭയിൽ സബ്‌മിഷൻ അവതരിപ്പിച്ച്‌ നടത്തിയ പ്രസംഗമാണ്‌ സി ദാവൂദ്‌ വളച്ചൊടിച്ചത്‌. കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ ആദ്യ രൂപമാണ്‌ എൻഡിഎഫ്‌. ജമാഅത്തെ ഇസ്ലാമി ഒഴിച്ചുള്ള എല്ലാ മുസ്ലിംസംഘടനകളും തള്ളിപ്പറയുകയും അകറ്റി നിർത്തുകയും ചെയ്‌ത എൻഡിഎഫിനെതിരായ പ്രസംഗത്തെ ഇസ്ലാമോഫോബിയ ആയാണ്‌ ദാവൂദ്‌ കുറ്റപ്പെടുത്തുന്നത്‌.


തിരുവനന്തപുരം : എൻഡിഎഫിന്റെ മത തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ സിപിഐ എം എംഎൽഎ നടത്തിയ നിയമസഭാ പ്രസംഗത്തെ മുസ്ലിങ്ങൾക്കെതിരായ പ്രസംഗമെന്ന്‌ വളച്ചൊടിച്ച്‌ വർഗീയ വിഷവുമായി ജമാഅത്തെ ഇസ്ലാമി. മീഡിയാവൺ മാനേജിംഗ്‌ എഡിറ്ററും ജമാഅത്തെ ഇസ്ലാമി നയരൂപീകരണ സമിതി അംഗവുമായ സി ദാവൂദാണ്‌ പുതിയ കള്ള പ്രചാരണവുമായി രംഗത്ത്‌ വന്നത്‌. 1996–-2001ൽ വണ്ടൂർ എംഎൽഎ ആയിരുന്ന എൻ കണ്ണൻ 1999 മാർച്ച്‌ 23ന്‌ മലപ്പുറം ജില്ലയിൽ വർധിച്ചു വരുന്ന ‘ന്യൂനപക്ഷ തീവ്രവാദ വർഗീയ പ്രവർത്തനങ്ങൾ’ എന്ന ടൈറ്റിലിൽ നിയമസഭയിൽ സബ്‌മിഷൻ അവതരിപ്പിച്ച്‌ നടത്തിയ പ്രസംഗമാണ്‌ സി ദാവൂദ്‌ വളച്ചൊടിച്ചത്‌. കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ ആദ്യ രൂപമാണ്‌ എൻഡിഎഫ്‌. ജമാഅത്തെ ഇസ്ലാമി ഒഴിച്ചുള്ള എല്ലാ മുസ്ലിംസംഘടനകളും തള്ളിപ്പറയുകയും അകറ്റി നിർത്തുകയും ചെയ്‌ത എൻഡിഎഫിനെതിരായ പ്രസംഗത്തെ ഇസ്ലാമോഫോബിയ ആയാണ്‌ ദാവൂദ്‌ കുറ്റപ്പെടുത്തുന്നത്‌.


ssനിയമസഭയിൽ എൻ കണ്ണൻ നടത്തിയ പ്രസംഗം . എൻഡിഎഫ്‌ എന്ന്‌ പ്രത്യേകം പരാമർശിച്ചത്‌ കാണാം


മീഡിയവൺ യൂട്യൂബ്‌ ചാനലിൽ സി ദാവൂദ്‌ ചൊവ്വാഴ്‌ചയാണ്‌ ‘സിപിഐ എം പ്രൊപഗൻഡ മെഷിനറി നടത്തികൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ യാഥാർഥ്യം’എന്ന പേരിൽ സി ദാവൂദ്‌ വീഡിയോ ഇട്ടത്‌. നിയമസഭാ രേഖ പോലും ദുർവ്യാഖ്യാനം ചെയ്‌താണ്‌ ദാവൂദ്‌ വിഷം തുപ്പുന്നത്‌. അദ്ദേഹം ആധികാരികതക്കായി വീഡിയോയിൽ ഉൾപ്പെടുത്തിയ നിയമസഭയിലെ പ്രസംഗത്തിൽ എൻഡിഎഫ്‌ എന്ന്‌ കാണാം. എന്നാൽ അത്‌ ഒഴിവാക്കി അദ്ദേഹത്തിന്‌ താൽപര്യമുള്ള ഭാഗം മാത്രം ഹൈലൈറ്റ്‌ ചെയ്യുകയായിരുന്നു.


മലപ്പുറം ജില്ലയിൽ എൻഡിഎഫ്‌ നടത്തിവന്ന താലിബാനിസത്തിനെതയിരായ സബ്‌മിഷനിൽ മലപ്പുറം ജില്ലയുടെ സൗഹാർദാന്തരീക്ഷം അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ എൻ കണ്ണൻ ഉദാഹരണ സഹിതം അക്കമിട്ട്‌ വിശദീകരിച്ചിട്ടുണ്ട്‌. എന്നാൽ എൻഡിഎഫിന്റെ പേര്‌ സി ദാവൂദ്‌ സൗകര്യപൂർവം ഒഴവാക്കിയ ദാവൂദ്‌ വീഡിയോയിൽ ഇങ്ങനെ പറയുന്നു: ‘1996 മുതൽ -2001 വരെ എൻ കണ്ണൻ എന്ന സിപിഐ എം നേതാവാണ്‌ വണ്ടൂരിൽനിന്ന്‌ നിയമസഭയെ പ്രതിനിധീകരിച്ചത്‌.


1999 മാർച്ച്‌ 23ന്‌ അദ്ദേഹം കേരള അസംബ്ലിയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വൽക്കരണത്തെ കുറിച്ച്‌ ഒരു സബ്‌മിഷൻ ഉന്നയിക്കുകയുണ്ടായി. ആ സബ്‌മിഷനിൽ പറയുന്ന ഒരു കാര്യം ഇതാണ്‌. ക്രിസ്‌ത്യാനികൾ ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത്‌ അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല’.


sssഎൻഡിഎഫ്‌ എന്ന പേര്‌ സി ദാവൂദ്‌ മനപൂർവം ഹൈലൈറ്റ്‌സിൽനിന്ന്‌ ഒഴുവാക്കിയത്‌

ഇരുത്തം വന്ന വർഗീയവാദിയുടെ കുതന്ത്രത്തോടെയാണ്‌ സി ദാവൂദ് നിയമസഭാ പ്രസംഗം വളച്ചൊടിച്ചത്‌. എൻ കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം പൂർണമായും വായിച്ചാൽ അവ മനസ്സിലാകും.


ഇരുത്തം വന്ന വർഗീയവാദിയുടെ കുതന്ത്രത്തോടെയാണ്‌ സി ദാവൂദ് നിയമസഭാ പ്രസംഗം വളച്ചൊടിച്ചത്‌. എൻ കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം പൂർണമായും വായിച്ചാൽ അവ മനസ്സിലാകും.


അതിങ്ങനെയാണ്‌:

‘സർ, മലപ്പുറം ജില്ലയിൽ അടുത്ത കാലത്തായി വളർന്നുവന്ന തീവ്രവാദ വർഗീയ സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സഭയുടെ ശ്രദ്ധ ഞാൻ ക്ഷണിക്കുന്നത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ കുറച്ചുകാലമായി ശക്തിപ്പെട്ടുവരുന്ന തീവ്രവാദ വർഗീയ സംഘടനകളുടെ പ്രവർത്തന ഫലമായി പതിറ്റാണ്ടുകളായി സൗഹാർദമായി ജീവിച്ചുകൊണ്ടിരിക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തിൽ വലിയ പ്രയാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി നാസറും തസ്ലീനഭായിയുമായി സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹം സംബന്ധിച്ച്, സാക്ഷി പറഞ്ഞ ജബ്ബാർ, ഫൗസിയ എന്നീ ദമ്പതികളെ കൊലപ്പെടുത്തുമെന്ന് തീവ്രവാദി സംഘടനകൾ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. NDF എന്ന തീവ്രവാദി സംഘടനയാണ് ഇതിന്റെ പിറകിൽ എന്നാണ് പറയുന്നത്.


അടുത്ത കാലത്തായി മലപ്പുറം ജില്ലയിൽ തന്നെ അനാശാസ്യ പ്രവർത്തനം നടത്തി എന്നു പറയുന്ന രണ്ട് സ്ത്രീകളെ പിടിച്ച് മൊട്ടയടിപ്പിച്ച്, അവർക്ക് ഭീഷണി ഉയർത്തിയിരിക്കുകയാണ്. ക്രിസ്ത്യാനികൾ ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്രവിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല, ശബരിമലയ്ക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല എന്നുള്ള ശാസനയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ആ രൂപത്തിൽ സൗഹാർദപരമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളേയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പരിശ്രമമാണ് അവരുടെ ഭാഗത്ത് നിന്നും നടന്നുകൊണ്ടിരിക്കുന്നത്. അവിടെ ഹിന്ദു വർഗീയ പാർട്ടികളുടെ പ്രവർത്തനം കഴിഞ്ഞ കാലത്ത് നിന്നും വ്യത്യസ്തമായിക്കൊണ്ട് വളരെ വ്യാപകമായി ആ മേഖലയിൽ വന്നുകൊണ്ടിരിക്കുന്നു.'



നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന എം സ്വരാജിനും സിപിഐ എമ്മിനുമെതിരെ സി ദാവൂദ്‌ നടത്തിയ കള്ള പ്രചാരണങ്ങൾ സകല സീമകളും ലംഘിച്ച്‌ തുടരുകയാണ്‌. അതിനിടെ അദ്ദേഹത്തിന്റെ വർഗീയ പ്രചാരണങ്ങൾ തെളിവ്‌ സഹിതം പലരും പൊളിച്ചടക്കുന്നുണ്ട്‌. അതിലുള്ള അസ്വസ്ഥതയിൽ വിറളിപിടിച്ചാണ്‌ ജമാഅത്തെ ഇസ്ലാമിയും മീഡിയാവണ്ണും ദാവൂദും പുതിയ പുതിയ കഥകളിലൂടെ സമൂഹത്തിൽ ഭിന്നത സൃഷ്‌ടിക്കുന്നത്‌.


മീഡിയവൺ യൂട്യൂബ്‌ ചാനലിലെ വീഡിയോയിലൂടെ ദാവൂദിന്റെ വർഗീയ മുഖമാണ് വ്യക്തമാകുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന എം സ്വരാജിനും സിപിഐ എമ്മിനുമെതിരെ സി ദാവൂദ്‌ നടത്തിയ കള്ള പ്രചാരണങ്ങൾ സകല സീമകളും ലംഘിച്ച്‌ തുടരുകയാണ്‌. അതിനിടെ അദ്ദേഹത്തിന്റെ വർഗീയ പ്രചാരണങ്ങൾ തെളിവ്‌ സഹിതം പലരും പൊളിച്ചടക്കുന്നുണ്ട്‌. അതിലുള്ള അസ്വസ്ഥതയിൽ വിറളിപിടിച്ചാണ്‌ ജമാഅത്തെ ഇസ്ലാമിയും മീഡിയാവണ്ണും ദാവൂദും പുതിയ പുതിയ കഥകളിലൂടെ സമൂഹത്തിൽ ഭിന്നത സൃഷ്‌ടിക്കുന്നത്‌.


ദാവൂദിന്റെ വര്‍ഗീയ പ്രചാരണങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം വര്‍ഗീയ പ്രചാരണത്തിന് പിന്നിലെ വസ്തുതകൾ തുറന്നുകാട്ടുകയാണ് സിപിഐ എം നിലമ്പൂര്‍ ഏരിയാ കമ്മിറ്റി അംഗം സി ടി സക്കറിയ






deshabhimani section

Related News

View More
0 comments
Sort by

Home