ജഗതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി ; സന്തോഷം പങ്കിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം
വിമാനയാത്രയ്ക്കിടെ നടൻ ജഗതി ശ്രീകുമാറിനെ കണ്ട സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു കണ്ടുമുട്ടൽ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടിയെന്നും സുഖവിവരങ്ങൾ അന്വേഷിച്ചെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.
2012 മാർച്ച് 10ന് തേഞ്ഞിപ്പലം പാണമ്പ്ര വളവിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ ജഗതിക്ക് പരിക്കേറ്റിരുന്നു. ചികിത്സയ്ക്കുശേഷം അദ്ദേഹം പരിപാടികളിൽ സജീവമാണ്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഞായറാഴ്‌ച നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് ജഗതി കൊച്ചിയിലെത്തിയത്. അരുൺ ചന്തു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘വല’യിൽ പ്രധാനവേഷത്തിൽ അഭിനയിക്കാനിരിക്കുകയാണ്. ഇതിന്റെ ചിത്രീകരണം ആഗസ്‌തിലോ, സെപ്‌തംബറിലോ ആരംഭിച്ചേക്കും.









0 comments