ജബൽപൂർ ക്രൈസ്തവ വേട്ട: ചോദ്യത്തോട് പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

കൊച്ചി : ജബൽപൂർ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോൾ മാധ്യമങ്ങളോട് ക്ഷുഭിതനായി തൃശൂർ എംപി സുരേഷ് ഗോപി. ജബൽപൂരിലെ സംഭവങ്ങൽ ചോദിക്കാൻ നിങ്ങളാരാണെന്നും ആരോടാണ് ചോദിക്കുന്നതെന്ന് ഓർമയുണ്ടോ എന്നും സുരേഷ് ഗോപി കയർത്തു. വിഷയത്തിൽ ഉത്തരം പറയാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ഒരു മാധ്യമ സ്ഥാപനത്തെ ഉദ്ദേശിച്ച് ദ്വയാർഥ സൂചനയിൽ അശ്ലീല പ്രയോഗവും നടത്തി. ന്യൂനപക്ഷങ്ങൾക്കെതിരെ കേരളത്തിലും ആക്രമണം നടന്നിട്ടുണ്ടെന്ന് ന്യായീകരണവും പറഞ്ഞു.
ജബൽപൂരിലെ വൈദികരെ ആക്രമിച്ചത് നിങ്ങൾക്ക് നിയമപരമായി നേരിടാമെന്നും സുരേഷ് ഗോപി വെല്ലുവിളിച്ചു. ജബൽപൂർ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ മാധ്യമങ്ങൾ കുത്തിതിരിപ്പ് ഉണ്ടാക്കുകയാണെന്നും പാലാ ബിഷപ്പിനെ കുത്തിക്കൊല്ലാൻ തീരുമാനിച്ചിരുന്നതല്ലെന്നുമാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കളിയാക്കിക്കൊണ്ട് ആങ്ങളയും പെങ്ങളും എന്തുകൊണ്ട് സഭയിൽ വന്നില്ലായെന്നും സുരേഷ് ഗോപി ചോദിച്ചു.









0 comments