വിദ്വേഷ പ്രചാരണങ്ങൾ നിറഞ്ഞ 'ദ കേരള സ്റ്റോറി'ക്ക് ദേശീയ പുരസ്‌കാരം നൽകിയത് ഖേദകരം: മന്ത്രി വി ശിവൻകുട്ടി

the kerala story
വെബ് ഡെസ്ക്

Published on Aug 01, 2025, 08:12 PM | 1 min read

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 'ദ കേരള സ്റ്റോറി'ക്ക് ലഭിച്ച പുരസ്കാരം കലയോടുള്ള നീതിയല്ല മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമാണ്. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്നും മന്ത്രി കുറിച്ചു.


ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിൽ കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. മികച്ച മലയാള സിനിമക്കുള്ള അവാർഡ് നേടിയ 'ഉള്ളൊഴുക്കി'ന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയെയും, മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഉർവശിയേയും, മികച്ച സഹനടനുള്ള പുരസ്കാരം നേടിയ വിജയരാഘവനെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.


അവരുടെ പ്രതിഭയും കഠിനാധ്വാനവും മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുന്നു. എന്നാൽ 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം ഈ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

Home