ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്ത കേസ്: പ്രതിയെ കേരളത്തിലെത്തിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിച്ചു. ലോറി ഡ്രൈവറാണ് പ്രതി. എന്നാൽ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മധുരയിൽ നിന്നും പിടിയിലായ പ്രതിയെ ഞായറാഴ്ച വൈകിട്ട് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. മോഷണം നടത്താനാണ് പ്രതി ഹോസ്റ്റലിൽ കയറിയതെന്നാണ് വിവരം. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കായിരുന്ന യുവതി ഉറങ്ങുമ്പോഴായിരുന്നു അതിക്രമം.യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്നാണ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്.
കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചതായി വിവരമുണ്ടായിരുന്നു. ഇന്ന് രാവിലെ മധുരയില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.









0 comments