അന്യായ സസ്പെൻഷൻ പിൻവലിക്കുക: ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ

protest ISRO

File Photo

വെബ് ഡെസ്ക്

Published on Jul 12, 2025, 11:56 PM | 1 min read

തിരുവനന്തപുരം : സമൂഹമാധ്യമത്തിലെ പോസ്‌റ്റിന്റെ പേരിൽ ഐഎസ്‌ആർഒ ജീവനക്കാരനെ അന്യായമായി സസ്‌പെൻഡ്‌ ചെയ്തതിൽ പ്രതിഷേധം തുടരുന്നു. ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷന്റെ കോ ഓർഡിനേറ്റിങ്‌ സെക്രട്ടറിയും കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജി ആർ പ്രമോദിനെയാണ്‌ സ്ഥലം മാറ്റുകയും തുടർന്ന്‌ സസ്‌പെൻഡ്‌ ചെയ്യുകയും ചെയ്തത്‌. അന്യായ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് സ്റ്റാഫ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. നിയമാനുസൃത ചർച്ചാവേദിയായ ജെസിഎം ചേരാതെയും അംഗീകാരമില്ലാത്ത ഭരണപക്ഷ അനുകൂല സംഘടനയെ ഉപദേശക സമിതികളിൽ തിരുകിക്കയറ്റിയും നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയുമാണ്‌ കുറച്ചു നാളുകളായി മാനേജ്മെന്റ് നിലപാടെടുക്കുന്നത്‌. പ്രതിഷേധിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ എസ്‌ ഹരീഷ്, പ്രസിഡന്റ് വി എസ്‌ ശരത് കുമാർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home