യുഎസ് സെെനിക താവള ത്തിൽ ഇറാന്റെ ആക്രമണം: ഗൾഫിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി യാത്രക്കാർ. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് പുലർച്ചെയുള്ള പല വിമാനങ്ങളും റദ്ദാക്കിയതോടെയാണിത്. കൊച്ചിയിൽ നിന്ന്പുലർച്ചെ 12.53 ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദോഹയിലേക്കുള്ള വിമാനം റദ്ദാക്കി. പുലർച്ചെ 2.53 ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേസ് വിമാനം എത്താൻ വൈകുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ പുറപ്പെടേണ്ട എട്ട് വിമാനങ്ങൾ റദ്ദാക്കി.
കൊച്ചി വഴിയുള്ള റദ്ദാക്കിയ വിമാനങ്ങൾ
എയർ ഇന്ത്യ: AI 953- കൊച്ചി ദോഹ- 12.50 AM, AI 933 കൊച്ചി – ദുബായ് 11.05 Am, A1 934 ദുബായ് – കൊച്ചി 02.45 pm
എയർ ഇന്ത്യ എക്‌സ്പ്രസ്:
IX 441 – കൊച്ചി – മസ്‌ക്കറ്റ് 8.55 am – റദ്ദാക്കി
IX 475 – കൊച്ചി – ദോഹ – 6.50 pm – റദ്ദാക്കി
IX 461 – കൊച്ചി -കുവൈറ്റ് 9.55pm – റദ്ദാക്കി
IX 954 – കുവൈറ്റ് – കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് 8.15 ന് പുറപ്പെടേണ്ട വിമാനം 9.55 ന് പുറപ്പെടും
തിരുവനന്തപുരം വിമാനത്താവളത്ത് നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അഞ്ച് വിമാനങ്ങൾ, ഖത്തർ എയർവേയ്‌സിന്റെയും കുവൈത്ത് എയർവേയ്‌സിൻ്റെയും ഇൻഡിഗോയുടെയും ഓരോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങൾ ആണ് റദ്ദാക്കിയത്. സാഹചര്യം കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ടി അധിക സീറ്റുകളും കൗണ്ടറുകളും സജ്ജീകരിച്ചു.









0 comments