ഐപിഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് എസ്‌പി ജെ ഹിമേന്ദ്രനാഥിനെ ടെലികോം എസ്‌പിയാക്കി. എറണാകുളം ക്രൈംബ്രാഞ്ചിലെ വി യു കുര്യാക്കോസിനെ എറണാകുളം റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്പിയാക്കി.
വിജിലൻസ് എസ്‌പിയായിരുന്ന പി എ മുഹമ്മദ് ആരിഫിനെ പൊലീസ് അക്കാഡമിയിൽ അസി.ഡയറക്ടറാക്കി. കെ സലിമിനെ എംഎസ്‌പി കമൻഡാന്റാക്കി. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി എം ജെ സോജനെ എറണാകുളം വിജിലൻസ് സ്പെഷ്യൽ സെല്ലിൽ നിയമിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പി കെ കെ മൊയ്തീൻ കുട്ടിയെ പൊലീസ് അക്കാഡമിയിൽ അസി. ഡയറക്ടറാക്കി.









0 comments