നിക്ഷേപ തട്ടിപ്പ്: സ്ഥാപനത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും

SCAM
വെബ് ഡെസ്ക്

Published on Nov 12, 2025, 07:32 PM | 1 min read

കോഴിക്കോട്‌: ഉയർന്ന പലിശയും കമീഷനും വാഗ്ദാനംചെയ്ത് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്ത ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടും. ബഡ്‌സ് ആക്ട് പ്രകാരം ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും താൽക്കാലികമായി കണ്ടുകെട്ടാൻ ബന്ധപ്പെട്ട തഹസിൽദാർമാരോട് കലക്ടർ സ്നേഹിൽകുമാർ സിങ്ങാണ്‌ ഉത്തരവിട്ടത്‌.


ഇവരുടെ സ്വത്തിടപാടുകൾ മരവിപ്പിക്കാൻ രജിസ്ട്രാർക്കും രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരം അറിയിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. സ്ഥാപന ഉടമകളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി അവ കണ്ടുകെട്ടി ജില്ലാ പൊലീസ് മേധാവിക്ക് അടിയന്തരമായി കൈമാറാൻ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറോടും ആവശ്യപ്പെട്ടു. ജില്ലയിലെ ബാങ്കുകൾ, ട്രഷറികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ ആരംഭിച്ച അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കാൻ നടപടി സ്വീകരിക്കാൻ കോഴിക്കോട് ലീഡ് ബാങ്ക് മാനേജർക്കും നിർദേശം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Home