വ്യവസായ ആവശ്യത്തിന് ഭൂമി അന്വേഷിക്കാൻ മൊബൈൽ ആപ്

കൊച്ചി : വ്യാവസായികാവശ്യത്തിന് സ്വകാര്യഭൂമി നൽകാൻ താൽപ്പര്യമുള്ളവർക്കായി മൊബൈൽ ആപ് സംവിധാനം ഒരുക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. ഭൂമി ആവശ്യമുള്ള വ്യവസായികൾക്ക് ഇതിൽ വിവരം നൽകുന്നവരുമായി ബന്ധപ്പെടാം. വിവരങ്ങൾ ലഭിക്കാനുള്ള പ്ലാറ്റ്‌ഫോം മാത്രമായിരിക്കും ആപ്. ഉത്തരവാദിത്വം സർക്കാരിനുണ്ടായിരിക്കില്ല. സർക്കാർ എസ്‌റ്റേറ്റുകൾ, കിൻഫ്ര, കെഎസ്‌ഐഡിസി, സർക്കാർ അംഗീകൃത സ്വകാര്യ വ്യവസായ പാർക്കുകൾ എന്നിവയുടെ ഭൂമി വിവരങ്ങളും പത്ത് ക്യാമ്പസ് ഇൻഡസ്‌ട്രിയൽ പാർക്കിന്റെ വിവരങ്ങളും ആപ്പിൽ ലഭിക്കും.
ദേശീയപാതകൾക്ക്
സമീപം ലോജിസ്‌റ്റിക്‌സ്
പാർക്ക്
കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി സംഗമത്തിൽ പ്രഖ്യാപിച്ചതിനുപുറമെ ദേശീയപാതകളോട് ചേർന്ന് ലോജിസ്‌റ്റിക്‌സ് പാർക്ക് വികസിപ്പിക്കും. ഡൽഹിയിൽ നിതിൻ ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ചയിൽ അദ്ദേഹം മുന്നോട്ടുവച്ച പദ്ധതിയാണിതെന്നും പി രാജീവ് പറഞ്ഞു.
സംഘടനകളുടെ
യോഗം രണ്ടാഴ്‌ചയ്‌ക്കകം
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കായി സർക്കാരുമായി സഹകരിച്ച വ്യവസായ -വാണിജ്യ സംഘടനകളുടെ യോഗം രണ്ടാഴ്ചയ്ക്കുള്ളിൽ ചേരും. പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യും. ഉച്ചകോടിയിലെ ചർച്ചകളുടെ സംക്ഷിപ്തവിവരണവും മുഴുവൻ വീഡിയോയും ഇൻവെസ്റ്റ് കേരള വെബ്സൈറ്റ് ലഭ്യമാക്കും.
വലിയ യാത്രയുടെ
തുടക്കം
കേരളത്തിന്റെ മുന്നോട്ടുള്ള വലിയ യാത്രയുടെ തുടക്കമാണ് ആഗോള നിക്ഷേപകസംഗമം. ഇത് മാറ്റത്തിന്റെ വലിയ ഘട്ടമാണ്. കേരളത്തിന് ഒപ്പമാണോ എന്ന ചോദ്യത്തിന് ഒപ്പം നിന്നില്ലെങ്കിൽ നിൽക്കാത്തവർ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും പി രാജീവ് പഞ്ഞു.









0 comments