ഹരിദാസ് പോയത് നേതൃത്വമറിയാതെ , ആശാസമര'ത്തെ പിന്തുണയ്‌ക്കില്ല : ഐഎൻടിയുസി

ആലപ്പുഴ : ആശമാരുടെ പേരിലുള്ള സമരത്തിന് പിന്തുണയുമായി കെ പി ഹരിദാസിന്റെ നേതൃത്വത്തിൽ ചിലർ സമരപ്പന്തലിൽ എത്തിയത് ഐഎൻടിയുസി നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. നേതാക്കൾ സമരപ്പന്തലിൽ എത്തുന്നതുമായി ഐഎൻടിയുസിക്ക് ബന്ധമില്ല.
സമരം ചെയ്യുന്ന എസ്‌യുസിഐക്കാർ ഐഎൻടിയുസിയുടെ പിന്തുണ തേടിയിട്ടില്ല. അഞ്ചുവർഷം ജോലിചെയ്‌ത എല്ലാവരെയും സ്ഥിരപ്പെടുത്തണമെന്നാണ് നിലപാട്. ഐഎൻടിയുസിയുടെ സമരം കേന്ദ്രത്തിനുകൂടി എതിരാണ്–- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.









0 comments