പരിക്കേറ്റ ജി സുധാകരനെ ആശുപത്രിയിലെത്തി മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

ആലപ്പുഴ: വീട്ടിലെ കുളിമുറിയിൽ തെന്നിവീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുതിർന്ന സിപിഐ എം നേതാവ് ജി സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. അപകട വിവരങ്ങൾ തിരക്കി പതിനഞ്ച് മിനിറ്റോളം ആശുപത്രിയിൽ ചിലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
ഇന്നലെയാണ് ശുചിമുറിയിൽ വഴുതി വീണ് ജി സുധാകരനെ പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിന് ഒന്നിൽകൂടുതൽ ഒടിവുകളുള്ളതിനാൽ ശസ്‌ത്രക്രിയ നടത്തി. രണ്ട് മാസം പൂർണ വിശ്രമംവേണ്ടിവരും. എച്ച് സലാം എംഎൽഎ ജി സുധാകരനെ ഇന്നലെ സന്ദർശിച്ചിരുന്നു.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ജില്ലാ സെക്രട്ടറി ആർ നാസർ, മന്ത്രി സജി ചെറിയാൻ തുടങ്ങിയവർ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു.








0 comments