'ലഹരി വിൽപനയെക്കുറിച്ച് പൊലീസിൽ വിവരം നൽകി'; സിപിഐ എം നേതാവിന് ലഹരി സംഘത്തിന്റെ മർദനം

കോഴിക്കോട്: കോഴിക്കോട് സിപിഐ എം നേതാവിന് ലഹരി മാഫിയാ സംഘത്തിന്റെ മർദനം. കാരന്തൂരിന് സമീപം ഒളായിതാഴത്താണ് സംഭവം. സിപിഐ എം ലോക്കൽ കമ്മറ്റി അംഗം ഏറങ്ങാട്ട് വീട്ടിൽ സദാനന്ദനാണ് മർദനമേറ്റത്. വീട് കേന്ദ്രീകരിച്ചുള്ള ലഹരി വിൽപനയെക്കുറിച്ച് പൊലീസിനെ അറിയിച്ചതിനാണ് മർദനം.
ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് ഒരു വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നത് സദാനന്ദൻ പൊലീസിനെ അറിയിക്കുകയായിരുന്നു. അതിൽ പ്രകോപിതരായ സംഘം സദാനന്ദനെ മർദിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ പുറത്ത് വന്നു.









0 comments