‘സ്‌പെക്ട്ര' 
ന്യൂറോ 
ഡൈവേഴ്സിറ്റി-
സൗഹൃദ ആശയം

ഇൻഫോപാർക്ക്​ ഫ്ലക്‌സി 
ഓഫീസ് സ്‌പെയ്സ്‌ സജ്ജം ; ഉദ്​ഘാടനം സെപ്തംബറിൽ

infopark flexi office space
വെബ് ഡെസ്ക്

Published on Aug 06, 2025, 12:30 AM | 1 min read

കൊച്ചി

സംസ്ഥാനത്ത്​ ആദ്യമായി, വ്യത്യസ്​ത ചിന്താഗതിക്കാരെ ഉൾക്കൊള്ളുന്ന രൂപകൽപ്പനയുമായി ഇന്‍ഫോപാര്‍ക്ക് ഫ്ലക്‌സി ഓഫീസ് സ്‌പെയ്സ്‌ പ്രവർത്തനസജ്ജമായി. സംസ്ഥാന സർക്കാരിന്റെ നൂതന സംരംഭമായ ‘ഐ ബൈ ഇൻഫോപാർക്ക്​' ഫ്ലക്‌സി ഓഫീസ് സ്‌പെയ്സ്‌​ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിലാണ്​ പൂർത്തിയായത്​​. വിവിധ കമ്പനികൾ ഇവിടെ ഓഫീസ്​ സ്​പെയ്​സിന്​ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്​. സെപ്തംബറിൽ ഉദ്​ഘാടനമുണ്ടാകും.


പദ്ധതി വിജയകരമാകുന്നമുറയ്ക്ക്, സംസ്ഥാനത്തുടനീളം സമാനമായ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്​ പരിഗണനയിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്​സ്​ബുക്​ കുറിപ്പിൽ പറഞ്ഞു. ആറു നിലകളിൽ ഏകദേശം 48,000 ചതുരശ്രയടി വിസ്തീർണത്തിലാണ്​ ഓഫീസ്​ സ്​പേയ്​സ്​. 582 പേർക്ക്​ ജോലി ചെയ്യാനാകും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്‌ (കെഎംആർഎൽ) സഹകരണത്തോടെയാണ്‌ പദ്ധതി.


യാത്രാസൗകര്യങ്ങളും നവീന ഓഫീസ് സൗകര്യങ്ങളും സംയോജിക്കുന്ന പ്രീമിയം വർക് സ്‌പെയ്‌സ്, കോ–-വർക്കിങ് സ്‌പെയ്സ് മാതൃകകളിൽ ഒരുങ്ങുന്ന ഓഫീസ് സൗകര്യം ഐടി, ഐടി ഇതര കമ്പനികൾക്കും ജീവനക്കാർക്കും ഉപയോഗപ്പെടുത്താം. പദ്ധതി കേരളത്തിന്റെ ഐടി വളർച്ചയിൽ പ്രധാന ചുവടുവയ്‌പാകും. ഓഫീസ് സൗകര്യത്തിനുപുറമെ പാൻട്രി ഏരിയ, ഇവന്റുകൾ നടത്താനുള്ള സ്ഥലം, പാർക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും. വനിതാ ജീവനക്കാർക്ക് സുരക്ഷിത ഓഫീസ് അന്തരീക്ഷം ഒരുക്കാനും അന്താരാഷ്ട്ര കമ്പനികൾക്ക് ജീവനക്കാരെ വർക് ഫ്രം ഹോമിനുപകരം പ്രീമിയം വർക് സ്‌പെയ്‌സിൽ വിനിയോഗിക്കാനും കഴിയുന്നതരത്തിലാണ് ഓഫീസുകളുടെ ഘടന.


‘സ്‌പെക്ട്ര' 
ന്യൂറോ 
ഡൈവേഴ്സിറ്റി-
സൗഹൃദ ആശയം

തൊഴിലിട രൂപകല്‍പ്പനയില്‍ ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ടുവരുന്ന ‘സ്‌പെക്ട്ര' ന്യൂറോഡൈവേഴ്സിറ്റി- സൗഹൃദ ആശയത്തിലൂന്നിയാണ് ഓരോ നിലയുടെയും രൂപകല്‍പ്പന. വൈവിധ്യ ചിന്താശേഷിയുള്ളവരെ ഉൾക്കൊള്ളുന്ന ഇത്തരം ഐടി മാതൃക സംസ്ഥാനത്ത് ആദ്യമാണെന്ന് ഇൻഫോപാർക്ക്​ സിഇഒ സുശാന്ത്​ കുറുന്തിൽ പറഞ്ഞു​. ​മുറികളുടെ നിറത്തിലും ലൈറ്റിങ്ങിലുമെല്ലാം ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്​.


അതിവേഗ ഇന്റർനെറ്റ്, നൂറ് ​ശതമാനം പവർ ബാക്കപ്, 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന സംവിധാനം എന്നിവയുണ്ട്​. ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ഓഫീസ് സ്ഥലം ക്രമീകരിക്കാൻ സഹായിക്കുന്ന വാടകവ്യവസ്ഥകളാണ് മറ്റൊരു സവിശേഷത.

​ഗിഗ് വർക്കർമാർ, ഫ്രീലാൻസർമാർ, ബഹുരാഷ്ട്ര കമ്പനികൾ, ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങൾ, കേരളത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Home