വിവാഹ ആഘോഷത്തിനിടെ ഉ​ഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചു; പിഞ്ചുകുഞ്ഞ്​ ​ഗുരുതരാവസ്ഥയിൽ

thrippangotturchild
വെബ് ഡെസ്ക്

Published on Jan 16, 2025, 01:12 PM | 1 min read

കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞാണ് അപസ്മാരമുണ്ടായതിനെ തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ചാല മിംമ്‌സ് ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്.


കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിക്കുകയായിരുന്നു. കുഞ്ഞിന്റെ അവസ്ഥ കണ്ട് ജീവന്‍ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. പടക്കം പൊട്ടിക്കരുതെന്ന് പലവട്ടം ആവശ്യപ്പെട്ടെന്ന് കുഞ്ഞിന്റെ അച്ഛനും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home