Deshabhimani

കുരുമുളക് വിലയില്‍ വൻ ഇടിവ്: ഇറക്കുമതി വര്‍ധിച്ചു

pepper
avatar
സ്വന്തം ലേഖകൻ

Published on Jul 06, 2025, 01:56 AM | 1 min read

കട്ടപ്പന: സർവകാല റെക്കോഡിൽ എ ത്തിയ കുരുമുളക് വിലയിൽ ഇടിവ്. ഗാർബിൾഡ് കുരുമുളകിന് 670–680രൂപയും അൺ ഗാർബിൾഡിന് 640–650 രൂപയുമാണ് ഹൈറേഞ്ചിലെ കമ്പോളവില. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഗാർബിൾഡ് കുരുമുളകിന്‌ 750 രൂപയും അൺഗാർബിൾഡിന് 720 രൂപയുമായിരുന്നു. മെയ്, ജൂൺ മാസങ്ങളിലാണ് ഇടിവുണ്ടായത്. ശ്രീലങ്ക, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി കൂടിയതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം.


പ്രധാന ഉത്തരേന്ത്യൻ വിപണികളിൽ വൻതോതിൽ ശ്രീലങ്കൻ കുരുമുളക് എത്തുന്നുണ്ട്. ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ വർധിച്ചതോടെ വില മുന്നേറി. ഭക്ഷ്യോൽപ്പാദന, മസാ ല കമ്പനികൾ വൻതോതിൽ കുരുമുളക് ശേഖരിക്കാൻ തുടങ്ങിയിരുന്നു. കാലാവസ്ഥ വ്യതിയാനത്തെതുടർന്ന് ഈവർഷവും ഉൽപ്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home