സാമ്പത്തിക തർക്കം കത്തിക്കുത്തിലെത്തി; കളമശേരിയിൽ യുവാവ് കൊല്ലപ്പെട്ടു

വിവേക്
കൊച്ചി: കളമശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഞാറക്കൽ സ്വദേശി വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാൾ പിടിയിലായി.
കളമശേരി സുന്ദരഗിരിക്ക് സമീപം ബുധൻ രാത്രിയാണ് സംഭവം. പ്രതികൾ വിവേകും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വൈകുന്നേരം എത്തുകയും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായതായും പറയുന്നുണ്ട്. തിരിച്ചുപോയ ഇവർ രാത്രി 11.30 യോടെ വീണ്ടുമെത്തി. വീട്ടിൽനിന്നും വിവേകിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ ഒരാൾ കത്തിയെടുത്ത് കുത്തുകയായിരുന്നു. നെഞ്ചിന്റെ വലതു ഭാഗത്താണ് കുത്തേറ്റത്. ഇതോടെ പ്രതികൾ രക്ഷപെട്ടു.
വിവേകിന്റെ നിലവിളി കേട്ട് എത്തിയ അച്ഛനും അയൽക്കാരും ചേർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ വൈറ്റില ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.









0 comments