'മുത്തങ്ങയിലും ശിവഗിരിയിലും പഴി തനിക്ക് മാത്രം'; കോൺഗ്രസ് ഒപ്പമുണ്ടായില്ലെന്ന് എ കെ ആന്റണി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുത്തങ്ങയിലും ശിവഗിരിയിലുമടക്കമുണ്ടായ പൊലീസ് വേട്ടയിൽ പഴി തനിക്ക് മാത്രമായെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. 21 വർഷം മുമ്പ് കേരള രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതാണ്. താൻ ഡൽഹിക്ക് പോയിട്ടും തന്റെ കാര്യങ്ങൾ പറയാൻ ആരുമില്ലാത്ത ഗതിവന്നു. ഇന്നലെ നിയമസഭയിലും ഏകപക്ഷീയമായ ആക്രമണം നേരിട്ടു. നിയമസഭയിൽ കഴിഞ്ഞ ദിവസം വന്ന ചർച്ചയിൽ യുഡിഎഫ് അംഗങ്ങൾ തന്നെ സംരക്ഷിക്കാൻ തയ്യാറില്ലെന്ന് പരാതിപ്പെടുകയായിരുന്നു ആന്റണി.
ജീവിച്ചിരുന്നാൽ നിയമസഭാ തെരഞ്ഞെടുപ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ മറുപടി പറയേണ്ടി വന്നു. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. എന്നാൽ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ൽ ശിവഗിരിയിൽ നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നു. നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്.
മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദമുണ്ടെന്ന് എ കെ ആന്റണി പറഞ്ഞു. ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെയാണ് കുടിൽ കെട്ടിയത്. മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും പുറത്തുവിടണമെന്നും എ കെ ആന്റണി പറഞ്ഞു.








0 comments