പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; വിദ്യാർഥി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി എച്ച് എസ് എസിലാണ് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി എത്തിയത്. തിരുവനന്തപുരത്തെ മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള ഹാൾ ടിക്കറ്റാണ് ഉപയോഗിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയ എക്‌സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരി എന്ന് വിദ്യാർത്ഥി മൊഴി നൽകി. സംഭവത്തിൽ അക്ഷയ സെൻറർ ജീവനക്കാരിയെ ചോദ്യംചെയ്യുമെന്നും കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.
0 comments