മാധ്യമ വാർത്ത നുണ
കണ്ണൂർ ജയിലിൽ വൈദ്യുതിവേലി സ്ഥാപിച്ചത് കെൽട്രോണല്ല


സ്വന്തം ലേഖകൻ
Published on Jul 28, 2025, 02:21 AM | 1 min read
ആലപ്പുഴ: കെൽട്രോണിനെതിരെ ചെയ്യാത്ത പദ്ധതിയുടെ പേരിൽ വ്യാജപ്രചാരണവുമായി വലതുപക്ഷ മാധ്യമങ്ങൾ. കണ്ണൂർ സെൻട്രൽ ജയിൽ മതിലിനുമുകളിൽ കെൽട്രോൺ സ്ഥാപിച്ച വൈദ്യുതി വേലിയുടെ തകരാറാണ് ഗോവിന്ദച്ചാമിയെ രക്ഷപ്പെടാൻ സഹായിച്ചതെന്നാണ് മലയാള മനോരമയും കേരളകൗമുദിയും അടക്കമുള്ള മാധ്യമങ്ങളും ചില ചാനലുകളും വാർത്ത നൽകിയത്.
സ്ഥാപിച്ച ഉടനെ സംവിധാനം കേടായെന്നും ഒരു വർഷമായിട്ടും നന്നാക്കിയില്ലെന്നുമാണ് വാർത്ത. എന്നാൽ കണ്ണൂർ സെൻട്രൽ ജയിലിൽ വൈദ്യുതിവേലി പദ്ധതി തങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് കെൽട്രോൺ വാർത്താക്കുറിപ്പിൽ അറിയിച്ചു.









0 comments