സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു

ഇടുക്കി: സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു. ബുധനാഴ്ച ചെറുതോണി എം ജിനദേവൻ സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ലാ കമ്മിറ്റിയോഗമാണ് പത്ത്‌അംഗ സെക്രട്ടറിയറ്റിനെ തെരഞ്ഞെടുത്തത്.
സി വി വർഗീസ്, പി എസ് രാജൻ, കെ വി ശശി, കെ എസ് മോഹനൻ, ആർ തിലകൻ, റോമിയോ സെബാസ്റ്റ്യൻ, ഷൈലജ സുരേന്ദ്രൻ, എം ജെ മാത്യു, എൻ പി സുനിൽകുമാർ, മുഹമ്മദ് ഫൈസൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. യോഗത്തിൽ പാർടി സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ എന്നിവർ സംസാരിച്ചു.









0 comments