ഐ ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ജോലിയിൽനിന്ന് പുറത്താക്കിയേക്കും, നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ മരണത്തെ തുടർന്ന് ഒളിവിൽ പോയ സുകാന്ത് സുരേഷിനെ സർവീസിൽനിന്ന് പുറത്താക്കാനുള്ള നടപടി ആരംഭിച്ചതായി വിവരം. കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനായ സുകാന്ത് നിലവൽ പ്രൊബേഷനിലാണ്.
യുവതിയുടെ മരണത്തിനു പിന്നാലെ ജോലിയിൽനിന്ന് അവധിയെടുത്താണ് സുകാന്ത് കുടുംബത്തോടൊപ്പം ഒളിവിൽപോയത്. ഇയാളെ കണ്ടെത്താൻ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ രണ്ട് സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. സുകാന്തിന്റെ ഭാഗത്തുനിന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് യുവതിയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇയാളെ കണ്ടെത്തിയാൽ മാത്രമേ ഇരുവരും അവസാനമായി സംസാരിച്ചത് എന്താണെന്നും മരണ കാരണവും വ്യക്തമാകൂ.
സംസ്ഥാനത്തിന് പുറത്തും പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ തുടക്കത്തിൽ പേട്ട പൊലീസ് വീഴ്ച വരുത്തിയതായി ഐ ബി ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിക്കുന്നു.









0 comments