ഒളിവിലായിരുന്ന ഐ സി ബാലകൃഷ്ണൻ സഭയിലെത്തി

തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയിലെത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് ബാലകൃഷ്ണൻ ഇന്ന് നിയമസഭാ സമ്മേളനത്തിനെത്തിയത്. വിധിപറയുന്നിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരുന്നു. ആത്മഹത്യാ പ്രേരണ കേസില്‍ പ്രതിയായതോടെ ഐ സി ബാലകൃഷ്ണന്‍ ഒളിവിലായിരുന്നു.
ഒളിവില്‍ പോയതല്ലെന്നും സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആയിരുന്നുവെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ ആണെന്നും അത് സ്വാഭാവികമാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ താമസിക്കേണ്ടി വരുമെന്നായിരുന്നു സുധാകരൻ പറഞ്ഞത്.









0 comments