ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്തു

കൽപറ്റ:വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിലുള്ള ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ അറസ്റ്റിൽ. തുടർച്ചയായി മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്‌ത ശേഷമാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ്‌ചെയ്‌തത്. വെള്ളിയാഴ്‌ച എംഎൽഎയുടെ കേണിച്ചിറയിലെ വീട് പൊലീസ് റെയ്‌ഡ്‌ചെയ്‌തു. ശനിയാഴ്‌ച രാവിലെ വീണ്ടും ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. രണ്ടുപേരുടെ ഒരുലക്ഷം രൂപവീതമുള്ള ബോണ്ടിൽ എംഎൽഎക്ക് ജാമ്യം അനുവദിച്ചു. മകനെ ബത്തേരി അർബൻ ബാങ്കിലെ പാർട് ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന് പിരിച്ചുവിട്ട് മറ്റൊരാളെ എംഎൽഎ പണം വാങ്ങി നിയമിച്ചതായി വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.
പകരം ആളെ നിയമിക്കാൻ ബാലകൃഷ്‌ണൻ നൽകിയ ശുപാർശക്കത്തും പുറത്തുവന്നു. കത്ത് നൽകിയതായി ചോദ്യംചെയ്യലിൽ എംഎൽഎ സമ്മതിച്ചു. വിജയൻ, കെ സുധാകരന് അയച്ച കത്തിൽ ബത്തേരി അർബൻ ബാങ്കിലെ നിയമനത്തിന് ഐ സി ബാലകൃഷ്‌ണന് പണം വാങ്ങി നൽകിയതായി പറഞ്ഞിരുന്നു. ഇക്കാര്യത്തിലും എംഎൽഎക്ക് ചോദ്യം നേരിടേണ്ടിവന്നു. വിജയന്റെ ഡയറി, ഫോൺ സംഭാഷണം, പിടിച്ചെടുത്ത രേഖ, മൊഴി എന്നിവയിലെല്ലാം നിയമനക്കോഴയിൽ എംഎൽഎയുടെ പങ്ക് വ്യക്തമാണ്. കൂടുതൽ വിവരങ്ങൾ ചോദ്യംചെയ്യലിൽ പൊലീസ് ശേഖരിച്ചു. ആവശ്യമെങ്കിൽ പ്രതികളെ നോട്ടീസ് നൽകി വീണ്ടുംവിളിപ്പിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും ചോദ്യംചെയ്യും. കൂടുതൽ പേരുടെ മൊഴികളുമെടുക്കും. കേസിലെ രണ്ടും മൂന്നും പ്രതികളായ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെ നേരത്തെ അറസ്റ്റ്‌ചെയ്‌തി









0 comments