കാലടിയിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു

പ്രതീകാത്മകചിത്രം
കാലടി: കാലടി ശ്രീമൂലനഗരത്ത് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. ശ്രീമൂലനഗരം രാജഗിരി പള്ളിക്ക് സമീപം കല്ലാർകുടിവീട്ടിൽ പ്രകാശാനാണ് ഭാര്യ ജ്യോതിയെ കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി 12ഓടെയായിരുന്നു സംഭവം.
കുടുംബപ്രശ്നങ്ങളെത്തുടർന്നായിരുന്നു ആക്രമണം. ജ്യോതിയുടെ വയറിനാണ് കുത്തേറ്റത്. പരിക്കേറ്റ ജ്യോതിയെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments