ഭാര്യയുടെ കഴുത്തിൽ വെട്ടിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

deadbody
വെബ് ഡെസ്ക്

Published on Sep 12, 2025, 11:53 AM | 1 min read

കാസർകോട്: ഭാര്യയുടെ കഴുത്തിൽ വെട്ടിപരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു. വെള്ളിയാഴ്ച രാവിലെ എഴോട് കൂടി കുറ്റിക്കോൽ പയന്തങ്ങാനത്താണ് സംഭവം. കുടുംബപ്രശ്നത്തിന്റെ പേരിൽ കുറ്റിക്കോൽ ടൗണിലെ ഓട്ടോ ഡ്രൈവറായ സുരേന്ദ്രൻ (51), ഭാര്യ സിനി (46)യെ കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു.


സിനി സമീപത്തെ വീട്ടിലേക്ക് രക്ഷപ്പെട്ട് ഓടി. അയൽക്കാരൻ വീട്ടിലെത്തുമ്പോൾ സുരേന്ദ്രൻ വീടിന്റെ സ്റ്റേയർകേസിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദമ്പതികൾക്ക് അഞ്ച് വയസുള്ള പെൺകുട്ടിയും രണ്ട് വയസുള്ള ആൺകുട്ടിയുമുണ്ട്.


ഒടയഞ്ചാൽ നായിക്കയം സ്വദേശിയാണ് സിനി. പരിക്കേറ്റ സിനിയെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് ബേഡകം പൊലീസെത്തി അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home