വന്യമൃഗാക്രമണം: യുഡിഎഫ് കാലത്തും തടയാനായില്ല

കണ്ണൂർ: യുഡിഎഫ് ഭരണകാലത്തും വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാനായിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ.
കരുവഞ്ചാലിൽ യുഡിഎഫ് ജാഥ ഉദ്ഘാടന ചടങ്ങിലെ അധ്യക്ഷ പ്രസംഗത്തിലാണ് സുധാകരൻ, സതീശൻ നടത്തുന്ന ജാഥയുടെ പൊള്ളത്തരം വെളിപ്പെടുത്തിയത്. ‘‘ഞാൻ വനം മന്ത്രിയായിരുന്നപ്പോഴും കാട്ടാന നാട്ടിലിറങ്ങുന്നത് തടയാനായിട്ടില്ല.
ഫെൻസിങ്ങും മതിലും ട്രഞ്ചും ഒന്നും ഫലം കണ്ടില്ല. എല്ലാ പ്രതിരോധവും തകർത്ത് കാട്ടാന നാട്ടിലിറങ്ങി. ഒന്നും നടക്കില്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ ആ പണി നിർത്തി.’’ ഞങ്ങളുടെ കാലത്ത് ആരംഭിച്ച ദുരന്തമാണ് ഇപ്പോഴും തുടരുന്നതെന്നും സുധാകരൻ പറഞ്ഞു.









0 comments