മനുഷ്യ - വന്യ ജീവി സംഘർഷം; പ്രാദേശിക സമിതികൾ ശക്തിപ്പെടുത്തി വനം വകുപ്പ്

തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാതല നിയന്ത്രണ സമിതികൾ എല്ലാ മാസവും യോഗം ചേരുന്നതിന് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉത്തരവ് .
ആസൂത്രണത്തിലും നടപ്പാക്കുന്നതിലും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനാണ് ജില്ലാതല നിയന്ത്രണ സമിതികൾ രൂപീകരിച്ചത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനും ഡിഎഫ്‌ഒ കൺവീനറുമായ സമിതിയിൽ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ഡിഎംഒ, തദ്ദേശഭരണ ഡെപ്യൂട്ടി ഡയറക്ടർ, പട്ടികജാതി- വർഗ വികസന ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കൃഷി ഓഫീസർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളാണ്. കൂടാതെ അതത് മേഖലയിലെ എംപിമാരും എംഎൽഎമാരും പ്രത്യേക ക്ഷണിതാക്കളാണ്. ജില്ലാ വികസന സമിതി ചേരുന്നതിനൊപ്പം എല്ലാ മാസവും ജില്ലാതല നിയന്ത്രണ സമിതിയും ചേരും.
മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണരംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾക്ക് കാരണമാകുന്ന നിർണായകമായ ഉത്തരവാണിതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജില്ലാതല നിയന്ത്രണ സമിതി യോഗങ്ങൾഉടൻ ചേർന്ന് സ്ഥിതി വിലയിരുത്താനും ആവശ്യമായ സംയുക്ത നടപടികൾക്കും നിർദേശം നൽകിയതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു.









0 comments