പി ജയചന്ദ്രന്റെ മൃതദേഹം വീട്ടിലെത്തിച്ചു

P Jayachandran

പി ജയചന്ദ്രന്റെ മൃതദേഹം തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍. ഫോട്ടോ: ദേശാഭിമാനി

വെബ് ഡെസ്ക്

Published on Jan 10, 2025, 08:29 AM | 1 min read

തൃശ്ശൂർ > മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന്റെ മൃതദേഹം തൃശൂർ പൂങ്കുന്നത്തെ തറവാട്ട് വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് 12 മണിമുതൽ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തുടർന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ നടക്കും.


തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു വിയോഗം. അർബുദരോ​ഗത്തെ തുടർന്ന ചികിത്സയിലായിരുന്നു ജയചന്ദ്രൻ. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ദിനനാഥൻ.


Related News



deshabhimani section

Related News

View More
0 comments
Sort by

Home