ഹൃദയപൂർവം ഒരു ഓണസമ്മാനം; പൊതിച്ചോറിനൊപ്പം ഓണക്കോടിയും

പൊതിച്ചോറിനൊപ്പം ഓണക്കോടി ലഭിച്ച വയോധിക
തുറവൂർ : ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കുമായി ഡിവൈഎഫ്ഐ നൽകുന്ന പൊതിച്ചോറിൽ സ്നേഹസമ്മാനമായി ഓണക്കോടിയും. തുറവൂർ മേഖലാ കമ്മിറ്റിക്കായിരുന്നു ഞായറാഴ്ചത്തെ ഹൃദയപൂർവം പദ്ധതിയുടെ ചുമതല. രാവിലെ വീടുകളിൽ നിന്നും ഭക്ഷണപ്പൊതി സമാഹരിച്ച് ആശുപത്രിയിൽ എത്തി വിതരണം ചെയ്യുന്നതിനിടയിലാണ് ഹൃദ്യമായ അനുഭവം. പുന്നപ്ര പറവൂർ സ്വദേശിനിയാണ് തനിക്ക് പൊതിയിൽ നിന്നും കിട്ടിയ സെറ്റ് മുണ്ടുമായി ഡിവൈഎഫ്ഐ പ്രവർത്തകരെ സമീപിച്ചത്. സ്‌നേഹപ്പൊതികൾ നൽകിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തുറവൂർ മേഖലാ കമ്മിറ്റി ഭാരവാഹികൾ.









0 comments