'നിയമം അതിന്റെ വഴിക്ക് പോകട്ടെ': പ്രതികരിച്ച് ഹണി റോസ്

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പരാതിക്കാരിയായ നടി ഹണി റോസ്. നിയമം നിയമത്തിന്റെ വഴിക്ക് പൊകട്ടെയെന്നാണ് നടി പ്രതികരിച്ചത്. ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബോബിയെ റിമാൻഡ് ചെയ്തത്.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രതിഭാഗം വാദിച്ചു. ബോബി ചെമ്മണൂരിനായി മുതിന്ന അഭിഭാഷകൻ ബി രാമന്‍പിള്ളയാണ് കോടതിയില്‍ ഹാജരായത്. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി.









0 comments