തേനീച്ചയുടെ കുത്തേറ്റ് വടകര സ്വദേശി മരിച്ചു

ഗൂഡല്ലൂർ: ഊട്ടി ദേശീയപാതയോട് ചേർന്നുള്ള സൂചിമലയിൽ തേനീച്ചയുടെ കുത്തേറ്റ് കോഴിക്കോട് വടകര സ്വദേശി മരിച്ചു. വള്ള്യാട് പുതിയോട്ടില്‍ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് സാബിർ(25) ആണ് മരിച്ചത്.
ഒപ്പുമുണ്ടായിരുന്ന സുഹൃത്ത് ആസിഫ് പരുക്കുകളോടെ രക്ഷപ്പെട്ടു.ബുധൻ ഉച്ചയോടെയാണ് യുവാക്കൾ സൂചിമലയിൽ എത്തിയത്. ഇവിടെ കാഴ്‌ചകൾ കാണുന്നതിനിടയിലായിരുന്നു തേനീച്ചയുടെ ആക്രമണം.തേനീച്ചകൾ കൂട്ടത്തോടെ ഇളകിയെത്തുകയായിരുന്നു. സാബിര്‍ ദേസഹമാസകലം കുത്തേറ്റുവീണു. പരിസരത്തുണ്ടായിരുന്നവർ ഓടി.
വനം, പൊലീസ്, അഗ്നിരക്ഷാ സേനകൾ എത്തിയാണ് ഇവരെ സുരക്ഷിതരാക്കിയത്. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും സാബിര്‍ മരിച്ചിരുന്നു. മൃതദേഹം ഗൂഡല്ലൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഉമ്മ: സക്കീന. സഹോദരങ്ങള്‍: മുബഷിര്‍, ഇഹ്സാന്‍, മിസ് രിയ









0 comments